Today: 28 Jun 2026 GMT   Tell Your Friend
Advertisements
രാജു കുന്നക്കാട്ടിന് മികച്ച നാടകരചനക്കുള്ള അവാര്‍ഡ്
Photo #1 - Europe - Otta Nottathil - raju_kunnakkatt_samskara_sahithyavedhi_award_2025
തിരുവനന്തപുരം : സംസ്കാര സാഹിത്യവേദിയുടെ മികച്ച നാടകരചനക്കുള്ള അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്. നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിനും, മറ്റൊരു നടനായ മുന്‍ കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിനും നേരത്തെ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ നാടകത്തിലെ ഗാനം രചിച്ചിരിയ്ക്കുന്നത് ജോസ് കുമ്പിളുവേലിയാണ്.

ജൂലൈ 20 ന് തിരുവനന്തപുരം അച്യുത മേനോന്‍ സെന്ററില്‍ വച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.പ്രശസ്ത സാഹിത്യകാരന്‍മാരായ പള്ളിയറ ശ്രീധരന്‍, പ്രൊഫ. ജി എന്‍ പണിക്കര്‍, ഡോ. സി ഉദയകല, ശ്രീകുമാര്‍ മുഖത്തല എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.25000 രൂപയും, പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

രാജന്‍ പി. ദേവ് അവാര്‍ഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതന്‍ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേള്‍ഡ് മലയാളി കൗണ്‍സില്‍ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയര്‍ലണ്ടിലെ മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ് എന്നിവയാണ് രാജുവിന് ലഭിച്ച മറ്റു പുരസ്ക്കാരങ്ങള്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടിയാണ് രാജു കുന്നക്കാട്ട്.

അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ നിറസാന്നിദ്ധ്യമായ രാജു കുന്നക്കാട്ട് ഡബ്ളിനിലാണ് താമസിയ്ക്കുന്നത്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയണ്. ഭാര്യ എല്‍സി നഴ്സാണ്. രണ്ടു മക്കളുണ്ട്.
- dated 06 Jul 2025


Comments:
Keywords: Europe - Otta Nottathil - raju_kunnakkatt_samskara_sahithyavedhi_award_2025 Europe - Otta Nottathil - raju_kunnakkatt_samskara_sahithyavedhi_award_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'

ജനക്കൂട്ടത്തിനിടയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ; ലോകം ഏറ്റെടുത്ത് വത്തിക്കാനിലെ ആ സുന്ദര നിമിഷം.വത്തിക്കാനില്‍ നിന്നുള്ള അതീവ ഹൃദ്യവും മനോഹരവുമായ ഈ വാര്‍ത്ത, തുടര്‍ന്നു വായിക്കുക
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യു.എസ് യാത്ര റദ്ദാക്കി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി തുടര്‍ന്നു വായിക്കുക
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
യു.എസ്~ഇറാന്‍ ചര്‍ച്ചകള്‍ നീളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ തുടര്‍ന്നു വായിക്കുക
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും

ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ളൊവാക്യ സന്ദര്‍ശനം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സമഗ്ര പങ്കാളിത്ത'ത്തിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു